Friday, February 19, 2010

അസ്ത്രം



ചേരുവകള്‍

1.കാച്ചില്‍ തൊലി ചെത്തി അര ഇഞ്ച്  കനത്തില്‍ ഒരു  ഇഞ്ച്  നീളത്തില്‍     അരിഞ്ഞത്- 1kg
വറ്റല്‍ മുളക് - 8 എണ്ണം (അരച്ചത്‌)
മഞ്ഞള്‍ പൊടി - അര ടീസ്പൂണ്‍
കറിവേപ്പില - രണ്ടു ഇതള്‍

2.തേങ്ങ - ഒരണ്ണം
   ജീരകം - അര ടീസ്പൂണ്‍
   മോര് - മുക്കാല്‍ ലിറ്റര്‍

3.വെളിച്ചെണ്ണ - കാല്‍ കപ്പ്‌
   കടുക് - ഒരു ടീസ്പൂണ്‍
   മുളക് - രണ്ടണ്ണം
   കറിവേപ്പില - 3 ഇതള്‍
   ഉപ്പ് - പാകത്തിന്

ഒന്നാമത്തെ ചേരുവകള്‍ നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. വേവുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ നന്നായി അരച്ച് മോരില്‍ കലക്കി ചേര്‍ക്കുക. തിളയക്കുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ കടുകുവറുത്തു ചേര്‍ത്ത് വാങ്ങുക. അസ്ത്രത്തിനു വെള്ളം വളരെ കുറഞ്ഞിരിക്കണം